25.7 C
Kollam
Thursday, September 19, 2024
HomeRegionalReligion & Spiritualityശബരിമലയില്‍ദര്‍ശനം നടത്തില്ല; തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകും

ശബരിമലയില്‍ദര്‍ശനം നടത്തില്ല; തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകും

- Advertisement -
- Advertisement -

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും തിരിച്ചുമടങ്ങും. രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. പമ്പ വഴി ശബരിമലയിലേക്ക് പോകാനാണ് തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടത്.

ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമായിരുന്നു തൃപ്തിയുടെ നിലപാട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments