കൊട്ടരക്കര കിഴക്കേക്കര അമ്മുമ്മക്കാവ്ഭഗവതി ക്ഷേത്രത്തില്‍ നടന്ന കാരുണ്യോല്‍സവം ഏവര്‍ക്കും മാതൃകയായി. ആഡംബരങ്ങളും ചെലവും കുറച്ചു ആലംബഹീനരായ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കിയാണ് അമ്മൂമ്മക്കാവ് ഭഗവതിക്ഷേത്രം മറ്റു ക്ഷേത്രങ്ങള്‍ക്ക് മാതൃകയായത്. ക്ഷേത്രോപദേശക സമിതിയും, ക്ഷേത്രം ട്രസ്റ്റും സംയുക്തമായാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ദൈവാരാധനയോടൊപ്പം സഹജീവിയോടുള്ള കാരുണ്യവും, സഹായ മനസ്കതയുമാണ് ഭക്തിയുടെ അടിസ്ഥാനം എന്ന ആശയം സമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ അമ്മൂമ്മക്കാവ് ക്ഷേത്രം ട്രസ്റ്റും ക്ഷേത്രോപദേശക സമിതിയും സംയുക്തമായി ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ഉത്സവത്തില്‍ വൃക്ക തകരാറിലായ നിര്‍ധന യുവതിയായ സനിജ്യ കൃഷ്ണനു 55,000/- രൂപ ചികില്‍സാസഹായം നല്‍കിയാണ് പദ്ധതിക്കു തുടക്കമിട്ടത്. തുടര്‍ന്ന് 5 പേര്‍ക്കു യഥാക്രമം 50000രൂപ വീതം ചികിത്സാസഹായം നല്‍കിയിരുന്നു. ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമായി നാം പണം ചിലവാക്കുമ്പോള്‍ അതില്‍ ഒരംശം നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദൈവീകം എന്ന് മാനേജിംഗ് ട്രസ്റ്റീ രഞ്ജിത് ആര്‍ നായര്‍ പറഞ്ഞു.
ക്ഷേത്രോപദേശക സമിതി അംഗങ്ങളായ ജയകുമാര്‍, ഷിജിന്‍, അനില്‍കുമാര്‍, പ്രശാന്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.