കൊട്ടാരക്കര തമ്പുരാൻ സ്മാരക മ്യൂസിയം തീർത്തും അവഗണന ഏറ്റു വാങ്ങുന്നു. കേരളത്തിന്റെ തനത് കലയായ കഥകളിക്ക് ബീജാവാപം നൽകിയ
കൊട്ടാരക്കര തമ്പുരാനോട് കാണിക്കുന്ന ഏറ്ററവും വലിയ അവഹേളനം കൂടിയാണ്. ക്ഷേത്രകലകളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന കല കൂടിയാണ് കഥകളി. 1985 മുതൽ 2009 വരെ മ്യൂസിയം പ്രവർത്തിച്ചിരുന്നത് കൊട്ടാരക്കര ഗാന്ധി മുക്കിലെ ഒരു സ്വകാര്യ കെട്ടിടത്തിലായിരുന്നു. ഈ അവസരത്തിൽ പോലും സ്മാരകം വേണ്ടരീതിയിൽ സംരക്ഷിക്കാനോ കഥകളിയെ പരിപോഷിപ്പിക്കാനോ കഴിഞ്ഞില്ല. പ്രധാനമായും അധികൃതരുടെ അനാസ്ഥയാണ് അതിന്റെ പിന്നിൽ ഉണ്ടായതെന്ന് വ്യക്തമാണ്.ഈ അവസരത്തിൽ മുതലേ സ്മാരകത്തിൽ ഉണ്ടായിരുന്ന കലാരൂപങ്ങൾ സംരക്ഷിച്ച് നിലനിർത്താനായില്ല. പല കലാരൂപങ്ങളും ഇക്കാരണത്താൽ നാശം നേരിട്ടു തുടങ്ങി. സ്വകാര്യ കെട്ടിടം ഉടമ കോടതി വഴി സ്മാരക കേന്ദ്രം ഒഴിപ്പിക്കേണ്ടിവന്നു. അങ്ങനെയാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം ദേവസ്വം കെട്ടിടത്തിൽ സ്മാരകം മാറ്റുന്നത്. അത് 2009 മുതൽ ആയിരുന്നു. എന്നാൽ സ്മാരക കേന്ദ്രം ദേവസ്വത്തിന്റെ കൈവശാവകാശ ത്തിൽ പ്രവർത്തിക്കുന്നതിനാൽ അത് നവീകരിക്കാൻ കഴിയാത്ത അവസ്ഥയിലായി.
സ്മാരക കേന്ദ്രം പൂർണമായും പ്രവർത്തിക്കുന്നത് പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇവിടെ പ്രവർത്തനം ആരംഭിച്ച് ചെറിയ നവീകരണത്തോടെ സ്മാരകം 2011 മുതൽ കൊട്ടാരക്കരത്തമ്പുരാൻ ക്ലാസിക്കൽ കലാ മ്യൂസിയം ആൻഡ് പൈതൃക കലാകേന്ദ്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 2011 മാർച്ച് 1 ചൊവ്വാഴ്ച സാംസ്കാരിക മന്ത്രിയായിരുന്ന എം എ ബേബി ആയിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പക്ഷേ പിന്നീട് ഇങ്ങോട്ടും മ്യൂസിയത്തെ വേണ്ടരീതിയിൽ സംരക്ഷിക്കാൻ ആയില്ല. ഇപ്പോൾ മ്യൂസിയം തീർത്തും അവഹേളനയിലാണ്. എം പിയോ എംഎൽഎയോ നഗരസഭയോ ഇക്കാര്യത്തിൽ വേണ്ട ശുഷ്കാന്തി കാണിക്കാത്തത് തീർത്തും അക്ഷന്തവ്യമാണ്. മ്യൂസിയത്തിലുള്ള നല്ലൊരു ശതമാനം കലാരൂപങ്ങളും വേണ്ട രീതിയിൽ സംരക്ഷിക്കാൻ ആവാതെ തികച്ചും അന്യാധീനമാകുകയാണ്. അതിൽ ഏറ്റവും പ്രധാനം കഥകളിയുടെ ദൃശ്യ രൂപങ്ങളാണ്. കരി, മിനുക്ക്,പച്ച,കത്തി, ദുശാസനൻ തുടങ്ങിയ രൂപങ്ങൾ പൊടിപടല മേറ്റ് നിറം മങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. ഇവയെല്ലാം യഥാർത്ഥത്തിൽ ചില്ലിട്ട ഗ്ലാസ് കവചത്തിയിൽ സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ പോയാൽ അധികം വിദൂരം അല്ലാതെ തന്നെ ഇവയെല്ലാം വെറും ഓർമ്മയായി ആകാനുള്ള സാധ്യതയാണുള്ളത്. യഥാർത്ഥത്തിൽ മ്യൂസിയത്തിൽ പഴമയുടെ സംസ്കാരം ഉണർത്തുന്ന അമൂല്യനിധികൾ ഉള്ളത് നഷ്ടപ്പെടുന്നത് കാണുമ്പോൾ ഒരു ചരിത്രാന്വേഷിയുടെ നെഞ്ചു പിടയുന്നതാണ്. ഈ ഒരു സാഹചര്യത്തിൽ എങ്കിലും കലാപൈതൃകം കാത്തുസൂക്ഷിക്കേണ്ടത് കൊട്ടാരക്കരക്കാരുടെ കടമയാണ്.അല്ലെങ്കിൽ ഉത്തരവാദിത്വമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ തീർത്തും നെഞ്ചോട് ചേർക്കേണ്ടതാണ്. കൊട്ടാരക്കരയെ അന്യദേശങ്ങളിൽ അറിയപ്പെടാൻ ഒരുപക്ഷേ കാരണമാക്കിയത് കൊട്ടാരക്കര തമ്പുരാന്റെ സംഭാവനയായ കഥകളിയെന്ന വിലമതിക്കാനാവാത്ത കലയാണ്. അന്യദേശക്കാർ ഇത് ഏറ്റുവാങ്ങുമ്പോൾ, കൊട്ടാരക്കരയിലെ ജനങ്ങൾ പ്രത്യേകിച്ചും, ഉത്തരവാദിത്തപ്പെട്ടവർ വിമുഖത കാണിക്കുന്നത് കൊടും നിന്ദയാണ്, അപരാധമാണ്, അധിക്ഷേപിക്കലാണ്!
കൊട്ടരക്കര തമ്പുരാൻ സ്മാരക മ്യൂസിയം നശിക്കുന്നു.
- Advertisement -
- Advertisement -
- Advertisement -
- Advertisement -