27.1 C
Kollam
Tuesday, February 4, 2025
HomeRegionalCulturalഓണം ബംബര്‍; ഭാഗ്യവാന്‍ ആരാണെന്നറിയില്ല ; സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിന്

ഓണം ബംബര്‍; ഭാഗ്യവാന്‍ ആരാണെന്നറിയില്ല ; സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിന്

- Advertisement -
- Advertisement -

ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും. ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് അടിച്ചത്. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്.

ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments