25.6 C
Kollam
Saturday, September 20, 2025
HomeMost Viewedമെയ് 14 വരെ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും ; യുഎ ഇ...

മെയ് 14 വരെ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും ; യുഎ ഇ അധികൃതര്‍

- Advertisement -
- Advertisement - Description of image

ഇന്ത്യയിലെ കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഇന്ത്യാക്കാര്‍ക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ യുഎഇ നീട്ടി . ഏപ്രില്‍ 24 മുതല്‍ പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച വിലക്കാണ് ഇപ്പോള്‍ അടുത്ത മാസത്തെ രണ്ടാഴ്ചത്തേക്ക് വരെ യു എ ഇ അധികൃതര്‍ നീട്ടിയിരിക്കുന്നത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെട നിരവധി പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലായി. മെയ് 14 വരെ രണ്ടാഴ്ചയോളം ഇന്ത്യയില്‍ തങ്ങിയ ഒരു യാത്രക്കാരേയും എമിറേറ്റ്സില്‍ പ്രവേശിപ്പിക്കില്ല.
എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാന കമ്പനി തന്നെയാണ് യാത്ര വിലക്ക് സംബന്ധമായ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
എമിറേറ്റ്സ് സപ്പോര്‍ട്ട് എന്ന ട്വിറ്റര്‍ പേജില്‍ വന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീട്ടിയതായി പറഞ്ഞത്. ഇത് സംബന്ധിച്ച ഉത്തരവ് വിമാന കമ്പനികള്‍ അവരുടെ വെബ്സൈറ്റില്‍ നല്‍കുമെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ സാഹചര്യം പരിശോധിച്ച ശേഷം തീരുമാനത്തില്‍ മാറ്റം വേണെയോന്ന് അറിയിക്കാമെന്നായിരുന്നു നേരത്തെ വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ യുഎഇ അധകൃതര്‍ അറിയിച്ചത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പത്തിലധികം രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments