ഐക്യരാഷ്ട്രസഭ മുന്‍ മേധാവി ജാവിയര്‍ പെരസ് ഡീ ക്യൂലര്‍ അന്തരിച്ചു. നൂറുവയസ്സായ അദ്ദേഹം പെറു സ്വദേശിയാണ്. ലോകത്തെ ഭീതിയിലാഴ്ത്തിയ ഇറാന്‍-ഇറാഖ് യുദ്ധകാലഘട്ടത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ ഐക്യരാഷ്ട്രസഭ മേധാവിയായിരുന്നു പെരസ്.
1981 മുതല്‍ -1991 വരെ 10 വര്‍ഷക്കാലം പെരസ് ലോകസമാധാനത്തിനായി പ്രവര്‍ത്തിച്ചു. ലോകക്രമത്തെപ്പറ്റി വളരെ ശുഭാപ്തിവിശ്വാസമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു പെരസെന്ന് ലോക നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. പെറുവെന്ന കൊച്ചുരാജ്യത്തുനിന്നും ലോകനേതൃത്വത്തിലേക്ക് എത്തുന്നയാളെന്ന പ്രത്യേകതയും പെരസിനവകാശപ്പെട്ടതാണ്.