26.9 C
Kollam
Thursday, October 16, 2025
HomeNewsWorldഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് ; അഷ്റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റ്

ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് ; അഷ്റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റ്

- Advertisement -

ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് വന്നു. അഷ്റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടിമറി ആരോപണത്തെ തുടര്‍ന്ന് 5 മാസത്തോളം തടഞ്ഞുവച്ച ഫലമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അമ്പത് ശതമാനത്തോളം വോട്ട് നേടിയാണ് ഗനി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ഗനിക്കെതിരെ മത്സരിച്ച അബ്ദുള്ള അബ്ദുള്ള 39.52 ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍ ഇയാള്‍ ജയം അവകാശപ്പെട്ട് രംഗത്ത് വരികയും ചെയതു. മാത്രവുമല്ല അഫ്ഗാനില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപന ശേഷം കാബൂളില്‍ വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ല പറഞ്ഞതിങ്ങനെയാണ്. ശരിയായ വോട്ടുകളും ബയോമെട്രിക് വോട്ടുകളും അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ ടീം വിജയിയാണ്, ഞങ്ങള്‍ ഞങ്ങളുടെ വിജയം പ്രഖ്യാപിക്കുന്നു. തട്ടിപ്പുകാര്‍ ചരിത്രത്തിന്റെ നാണക്കേടാണ്, ഞങ്ങള്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments