24.5 C
Kollam
Thursday, July 24, 2025
HomeNewsWorldഈ സ്ഥിതിയാണെങ്കില്‍ പാകിസ്ഥാന്റെ വിധി ഞങ്ങള്‍ എഴുതും; പട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് നിലപാട് കടുപ്പിച്ച് എഫ്.എ.ടി.എഫ്

ഈ സ്ഥിതിയാണെങ്കില്‍ പാകിസ്ഥാന്റെ വിധി ഞങ്ങള്‍ എഴുതും; പട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് നിലപാട് കടുപ്പിച്ച് എഫ്.എ.ടി.എഫ്

- Advertisement -
- Advertisement - Description of image

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ഭീകരസംഘടനകളുടെ മുഖ്യ സാമ്പത്തികസ്രോതസ് അവര്‍ നടത്തിവരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവരെ പിന്തുണക്കുന്നവര്‍ നല്‍കി വരുന്ന പണവുമാണെന്ന് അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.). ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ നിരന്തരം സാമ്പത്തികസഹായം നല്‍കുന്നത് ഇന്ത്യ ആവര്‍ത്തിച്ചു പോരുന്ന കാര്യമാണെന്നും ഈ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും എഫ്.എ.ടി.എഫ് അറിയിച്ചു.

പ്ലീനറി സമ്മേളനം അടുത്ത ആഴ്ച പാരിസില്‍ നടക്കാനിരിക്കെയാണ് എഫ്.എ.ടി.ഫ് നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരണോ അതോ ബ്ലാക്ക് ലിസ്റ്റിലേക്ക് മാറ്റണോ എന്നുള്ള തീരുമാനം അടുത്തുണ്ടാവുമെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കി. ഭീകരസംഘടനകള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഇവര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്. എഫ്.എ.ടി.എഫ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. പിന്തുണക്കുന്നവരെ സോഷ്യല്‍ മീഡിയ വഴി കണ്ടെത്തി സാമ്പത്തികത്തിനായി അപേക്ഷിക്കുക എന്നിവയാണ് ഇവര്‍ പിന്തുടര്‍ന്ന് പോരുന്ന പ്രധാന മാര്‍ഗ്ഗം. ഭീകരസംഘടനകള്‍ക്കനേരെ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് മുമ്പ് പല വട്ടം ശാസന നല്‍കിയിരുന്നു. 2020 ഫെബ്രുവരിവരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്താനും പാരിസില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനം തീരുമാനിച്ചിരുന്നു. ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം എത്തുന്നത് തടയാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. ഭീകരവാദം അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. ഇക്കാര്യത്തില്‍ നല്‍കിയ കര്‍മപദ്ധതി 2020 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും. ഇല്ലെങ്കില്‍ പാകിസ്ഥാന്‍ കരിമ്പട്ടികയിലാവുമെന്ന് എഫ്.എ.ടി.എഫ് വ്യക്തമാക്കി. എഫ്.എ.ടി.എഫ്. അംഗരാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങള്‍ പാകിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങള്‍, ഇടപാടുകള്‍ എന്നിവയില്‍നിന്ന് മാറിനില്‍ക്കുന്നതടക്കമുള്ള നടപടികളും കരിമ്പടികയില്‍ ഉള്‍പ്പെടുത്തുന്നതിനു പിന്നാലെ ഉണ്ടാവും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments