തക്കാളി വിലയില്‍ പൊറുതിമുട്ടിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ച് മദ്ധ്യപ്രദേശിലെ കര്‍ഷകര്‍. പാകിസ്ഥാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പോംവഴി നിര്‍ദേശിച്ചുകൊണ്ടാണ് ജബ്ബുവ ഗോത്രവിഭാഗത്തിലെ കര്‍ഷകര്‍ ഇമ്രാന്‍ ഖാന് കത്തയച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ബാര്‍ട്ടര്‍ സമ്പ്രദായം ഇവര്‍ നിര്‍ദേശമായി മുന്നോട്ട് വെയ്ക്കുകയായിരുന്നു.
ജബ്ബുവ ഫാര്‍മേഴ്‌സ് യൂണിയന്‍ അയച്ച കത്തില്‍ പറയുന്നത് പാകിസ്ഥാന്റെ അധീനതിയിലുള്ള കാശ്മീര്‍ തിരിച്ച് തരികയാണെങ്കില്‍ തക്കാളി തരാമെന്ന വാഗ്ദാനമാണ് . ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുമെന്നും കര്‍ഷകര്‍ പറയുന്നു.പാകിസ്ഥാനിലെ തക്കാളി വില കിലോയ്ക്ക് 500 രൂപ വരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജാബുവ കര്‍ഷകര്‍ ഈ വാഗ്ദാനം നടത്തിയത്.
അതേസമയം, തക്കാളി വില വര്‍ദ്ധനവ് ഇരട്ടിക്കുന്നത് മൂലം നാണം കെട്ടിരിക്കുകയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിവാഹസമയത്ത് ഒരു പെണ്‍കുട്ടി കഴുത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം ‘തക്കാളി ചെയിന്‍’ ധരിച്ചിരുന്നു. ഇത് പച്ചക്കറിയുടെ അഭാവം എടുത്തു പറഞ്ഞ് മിസ്റ്റര്‍ ഖാനെ പരിഹസിക്കുന്നതായിരുന്നു.