25.5 C
Kollam
Friday, August 29, 2025
HomeMost Viewedഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ബോക്സിംഗിൽ ലവ് ലിന്ക്ക് വെങ്കലം

ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ബോക്സിംഗിൽ ലവ് ലിന്ക്ക് വെങ്കലം

- Advertisement -
- Advertisement - Description of image
ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡലും രണ്ടാം വെങ്കല‌വും. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്നാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. സെമിഫൈനലിൽ ലോകചാംപ്യൻ തുർക്കിയുടെ ബുസേനസ് സർമേനലിയോടു തോറ്റതോടെയാണ് ലവ്‌ലിനയുടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. 5–0നാണ് തുർക്കി താരം ലവ്‌ലിനയെ തോൽപ്പിച്ചത്.
ഒളിംപിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബോക്സിങ് താരമെന്ന റെക്കോർഡ് ഈ തോൽവിയോടെ ഇരുപത്തിമൂന്നുകാരിരായ ലവ്‌ലിന കൈവിട്ടു. അതേസമയം, ടോക്കിയോയിൽ ഇതുവരെ ഇന്ത്യയുടെ മൂന്നു മെഡലുകളും നേടിയത് വനിതാ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന്റെ വെള്ളിക്കും ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധുവിന്റെ വെങ്കലത്തിനും ശേഷം ടോക്കിയോ ഒളിംപിക്സിൽ മെഡൽ പട്ടികയിൽ ഇടംപിടിക്കുന്ന താരമാണ് അസം സ്വദേശിനിയായ ലവ്‌ലിന.
ഇന്ത്യയ്ക്കായി ഒളിംപിക് മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം ബോക്സിങ് താരം കൂടിയാണ് ലവ്‌ലിന. ഇത്തവണത്തെ ഒളിംപിക്സിൽ മത്സരിച്ച 9 ഇന്ത്യൻ ബോക്സിങ് താരങ്ങളിൽ മെഡൽ നേട്ടത്തിലേക്ക് ഇടിച്ചു കയറാനായതും ലവ്‍ലിനയ്ക്കു  അഭിമാനമായി.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments