25.5 C
Kollam
Sunday, September 21, 2025
HomeNewsSportsസെല്‍ഫിയും പുറത്തുപോയിട്ടുള്ള ഭക്ഷണവും ടീം ഇന്ത്യക്ക് വിലക്കി: ബിസിസിഐ

സെല്‍ഫിയും പുറത്തുപോയിട്ടുള്ള ഭക്ഷണവും ടീം ഇന്ത്യക്ക് വിലക്കി: ബിസിസിഐ

- Advertisement -
- Advertisement - Description of image

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പു നല്‍കി ബിസിസിഐ. താമസിക്കുന്ന ഹോട്ടലില്‍ നിന്നല്ലാതെ ഭക്ഷണമോ വെള്ളമോ കഴിക്കരുതെന്നതാണ് നിര്‍ദ്ദേശം. കൂടാതെ സെല്‍ഫി ഭ്രമമുള്ളവര്‍ കൂടിച്ചേര്‍ന്നുള്ള സെല്‍ഫി എടുപ്പും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പില്‍ കര്‍ശനമായി പറയുന്നു.

ധര്‍മ്മശാലയിലെ കളി മഴെതട്ടിയെടുത്തശേഷം ഞായറാഴ്ചയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കുന്നത്. മത്സരം ലഖ്നൗവിലാണ് തീരുമാനിച്ചിരിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും നടക്കുക. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണിക്ക പ്പെട്ടവര്‍ക്കും ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമാണ് പ്രവേശനം നല്‍കിയിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments