27.5 C
Kollam
Wednesday, January 14, 2026
HomeNewsSportsസ്പാനിഷ് വമ്പന്മാര്‍ സൗദി അറേബ്യയിലേക്ക്

സ്പാനിഷ് വമ്പന്മാര്‍ സൗദി അറേബ്യയിലേക്ക്

- Advertisement -

സ്പാനിഷ് വമ്പന്മാര്‍ സൗദി അറേബ്യയിലേക്ക് എത്തും. സൂപ്പര്‍ കപ്പ് ഫുട്ബോള്‍ അടുത്ത മൂന്ന് വര്‍ഷം സൗദിയില്‍ വെച്ച് നടത്താന്‍ തീരുമാനമായി. റയലും ബാഴ്സയുമടക്കം വമ്പന്‍ ടീമുകളാണ് സൗദിയിലെ പുല്‍മൈതാനങ്ങളില്‍ പന്തു തട്ടാനെത്തുന്നത്. ജിദ്ദയില്‍വെച്ചാകും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കുക.

സൗദിയില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിലൂടെ 40 മില്യണ്‍ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് ലഭിക്കുമെന്നാണ് നിഗമനം. നേരത്തെ ഇറ്റലിയിലെ സൂപ്പര്‍ കപ്പും സൗദി അറേബ്യയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments