26.6 C
Kollam
Tuesday, July 22, 2025
HomeNewsSportsകരുത്തോടെ കേരളം; സന്തോഷ് ട്രോഫിയില്‍ ആന്ധ്രയെ തകര്‍ത്തു

കരുത്തോടെ കേരളം; സന്തോഷ് ട്രോഫിയില്‍ ആന്ധ്രയെ തകര്‍ത്തു

- Advertisement -
- Advertisement - Description of image

എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്ത് സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് മിന്നുന്ന തുടക്കം.
കേരളത്തിനായി എമില്‍ ബെന്നി ഇരട്ടഗോള്‍ നേടി. വിബിന്‍ തോമസ്, ലിയോണ്‍ അഗസ്റ്റിന്‍, എന്‍. ഷിഹാദ് എന്നിവര്‍ ഓരോ തവണ വല കുലുക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍ മൈതാനത്തെ കേരളാ താരങ്ങള്‍ അടക്കിവാണപ്പോള്‍ ആന്ധ്രാ ഗോളി കോപ്പിസെറ്റി അജയ്കുമാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 5-0ല്‍ ഒതുക്കിയത്.
തുടരെയുള്ള ആക്രമണങ്ങള്‍ക്കിടെ 45ാം മിനിട്ടിലാണ് കേരളം ആദ്യ ഗോള്‍ നേടിയത്. ലിയോണ്‍ അഗസ്റ്റ്യന്റെ കൃത്യതയാര്‍ന്ന കോര്‍ണര്‍ കിക്ക് വിബിന്‍ തോമസ് ആന്ധ്രാ വലിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments