25.4 C
Kollam
Wednesday, July 23, 2025
HomeNewsSportsഗോകുലത്തിന് ഇന്ന് സെമി, ചിറ്റഗോംഗ് അബഹാനിയെ നേരിടും

ഗോകുലത്തിന് ഇന്ന് സെമി, ചിറ്റഗോംഗ് അബഹാനിയെ നേരിടും

- Advertisement -
- Advertisement - Description of image

ബംഗ്‌ളാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്‌ളബ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചിറ്റഗോംഗ് അബഹാനിയെ നേരിടും.
ഡുറന്‍ഡ് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സി മിന്നുന്ന രണ്ട് വിജയങ്ങളോടെയാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്‌ളാദേശ് പ്രിമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ബഷുന്ധര കിംഗിനെയും മൂന്നാം മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റി എഫ്.സിയെയുമാണ് കീഴടക്കിയത്. രണ്ടുതവണ മലേഷ്യന്‍ പ്രിമിയര്‍ലീഗ് ചാമ്പ്യന്‍മാരായിട്ടുള്ള തെരെന്‍ ഗാനു എഫ്.സിയോട് സമനിലയില്‍ പിരിയുകയും ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments