ആരാധനാലയ നിയമം 1991 ൽ വന്നു. അതിന് കാരണം മുസ്ളീം ലീഗിൻ്റെ ജി എം ബനാത്ത് വാലയാണ്. മുപ്പത്തിമൂന്ന് കൊല്ലമായി ഈ നിയമം ഇവിടെ നിലനില്ക്കുന്നു. അത് ശരിയായ രീതിയിൽ കാണാത്തതു കൊണ്ടാണ് പ്രശ്നങ്ങൾക്കെല്ലാം മൂല കാരണമെന്ന് ഹാരിസ് ബീരാൻ എം പി പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ല് പാർലമെൻ്റ് പാസാക്കി കഴിഞ്ഞാൽ അത് ഭരണഘടനയ്ക്ക് വിധേയമെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഭരണ പക്ഷത്തെ താത്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ ദൂരിപക്ഷ ബലത്തിൽ പ്രതിപക്ഷത്തെ മറികടന്ന് ബില്ല് പാസാക്കുന്നു. അതിനെ അസാധുവാക്കണമെങ്കിൽ പിന്നെ കോടതിയ്ക്കേ കഴിഴുകയുള്ളും. ഇത്തരത്തിൽ പലപ്പോഴും ജനാധിപത്യ ധ്വംസനമാണ് ഇവിടെ നടക്കുന്നത്.
രാജ്യസഭയിൽ പ്രതിപക്ഷം സംസാരിക്കുമ്പോൾ ചെയർമാൻ പലപ്പോഴും മൈക്ക് ഓഫാക്കുന്ന പ്രവണതയാണ്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല.
എല്ലാ സർക്കാരും മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എല്ലാക്കാലവും എതിരാണ്. അവരാണ് എല്ലാ കാര്യവും പുറത്ത് കൊണ്ടുവരുന്നത്. ഇത് വിസ്മരിച്ചു കൊണ്ടാണ് ഭരണപക്ഷം പ്രവർത്തിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം പി പറഞ്ഞു.
