26.7 C
Kollam
Sunday, April 20, 2025
HomeNewsപിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്; കരുത്തുള്ള ജനനായകൻ

പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്; കരുത്തുള്ള ജനനായകൻ

- Advertisement -
- Advertisement -

പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകനാണ് പിണറായിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ്.തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പിണറായിയെ സ്തുതിച്ചതും തദവസരത്തിൽ കെ.വി. തോമസ്അനുസ്മരിച്ചു.

കേരളത്തിന്റെ ഗതാഗതരംഗത്തുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കെ-റെയില്‍ മാത്രമല്ല, എല്ലാ വിധത്തിലുമുള്ള അതിവേഗ യാത്രാസംവിധാനങ്ങളും വേണം.അത് നടപ്പിലാക്കാൻ പിണറായി വിജയനെപ്പോലുള്ള ജനനായകനെ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

പി.ടി തോമസ് തൻറെ വളരെ അടുത്ത സുഹൃത്തായിരുന്നു. പി.ടിക്കൊപ്പം നിരവധി തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് ഭരിച്ചാല്‍ ഭാര്യ, അവരാണോ അധികാരത്തിലേക്ക് കടന്നു വരേണ്ടതെന്ന് പി.ടി. ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പി ടി യുടെ ഭാര്യ ഉമ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments