28.4 C
Kollam
Saturday, November 23, 2024
HomeMost Viewedതൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയാകും; എതിര്‍പ്പ് പ്രകടിപ്പിച്ച് കെവി...

തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയാകും; എതിര്‍പ്പ് പ്രകടിപ്പിച്ച് കെവി തോമസ്

- Advertisement -
- Advertisement -

തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസ് എത്തുമെന്ന് ഉറപ്പായി. മണ്ഡലത്തിലെ അതികായകനായി തിളങ്ങി നിന്ന പി ടി തോമസിന്റെ വിടവ് നികത്താനാണ് കോണ്‍ഗ്രസ് ഉമാ തോമസിനെ രംഗത്തിറക്കുന്നത്. അതേ സമയം ഉമാ തോമസ് മത്സരിക്കുന്നതിനോട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ.വി തോമസിന് കടുത്ത എതിര്‍പ്പാണ് ഉള്ളത്. തൃക്കാക്കരയില്‍ മത്സരിക്കാന്‍ തനിക്കുള്ള താല്‍പര്യവും കെവി തോമസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

വികസന രാഷ്ട്രീയത്തിനൊപ്പമാണ് താന്‍ എന്നാണ് കെവി തോമസ് വ്യക്തമാക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന് ചേരാനിരിക്കെ വിഡി സതീശന്‍ , രമേശ് ചെന്നിത്തല , ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെല്ലാം തന്നെ ഉമാ തോമസ് മത്സര രംഗത്തുണ്ടാവണമെന്ന ആഗ്രഹം ആണ് പ്രകടിപ്പിക്കുന്നത്.

എന്നാല്‍ ഇതില്‍ തന്നെ ചിലര്‍ കെവി തോമസിനെയും പിന്തുണയ്ക്കുന്നുണ്ട്. എത്രയും വേഗം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യോഗവും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേരുന്നുണ്ട്. അതേ സമയം കെവി തോമസ് കോണ്ഗ്രസ് വിട്ട് ഇടതുമുന്നണിയോട് അടുക്കുന്നത് കോണ്‍ഗ്രസിനെ തെല്ലൊന്ന് അലട്ടുന്നുണ്ട്.

കെ.റെയിലില്‍ ഇടതുമുന്നണിയെ അനുകൂലിച്ച് അദ്ദേഹം രംഗത്തുവന്നതും അന്ധമായി ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുക്കുന്നതും വോട്ടുകള്‍ ഇടതുമുന്നണിയിലോട്ട് മറിക്കുവാനാണെന്ന ധാരണയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയിലുണ്ട്. എന്തൊക്കെയായാലും തൃക്കാക്കരയില്‍ മത്സരിക്കേണ്ടതും വിജയിക്കേണ്ടതും കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമായതിനാല്‍ വെട്ടുതിരുത്തലുകള്‍ ഇല്ലാതെ തന്നെ ഉമാ തോമസിന് നറുക്ക് വീഴാനുള്ള  സാധ്യതയാണ് കല്‍പ്പിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments