26.3 C
Kollam
Friday, August 29, 2025
HomeNewsകുത്തുകേസ് പ്രതികളെ നിങ്ങളില്ലെങ്കില്‍ ഇനി പിഎസ്‌സി നിയമനം ഇല്ല; കേറി വാടാ മക്കളേ എങ്കില്‍ നിയമനം...

കുത്തുകേസ് പ്രതികളെ നിങ്ങളില്ലെങ്കില്‍ ഇനി പിഎസ്‌സി നിയമനം ഇല്ല; കേറി വാടാ മക്കളേ എങ്കില്‍ നിയമനം നടത്താം ; ചോര കണ്ട് അറപ്പുമാറിയവാനാണ് പിണറായി ; പിണറായിയുടെ മക്കളോട് കളിച്ചാല്‍ കളി ഞാന്‍ പഠിപ്പിക്കും ….

- Advertisement -
- Advertisement - Description of image

യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയതായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇതൊന്നും നടക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം. അധികാരം അഴിമതിക്കും അക്രമത്തിനും മാത്രമാണ് പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. യുഡിഎഫ് അധികാരത്തിലേറിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരള ബാങ്ക് രൂപീകരിച്ചത് പിന്നില്‍ നിയമ വിരുദ്ധതയുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണ് ഇത്. കേരളബാങ്കിലെ ജീവനക്കാരുടെ സ്ഥിരനിയമനം ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഉദ്യോഗാര്‍ത്ഥികള്‍ കേണ് യാചിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സ് അലിയുന്നില്ല. ഇത് ധാര്‍ഷ്ഠ്യം ആണെന്നല്ലാതെ വേറെ എന്തു പറയാന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒഴിവുകള്‍ നികത്തുന്നതിനായി പുതിയ നിയമനിര്‍മ്മാണം കൊണ്ട് വരും. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഒത്തുതീര്‍പ്പാക്കാതെ മുഖ്യമന്ത്രി ഉരുണ്ട് കളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments