27.5 C
Kollam
Thursday, November 21, 2024
HomeNewsPoliticsസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ : പരീക്ഷകള്‍ മാറ്റാത്തതും ബാറുകള്‍ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളി

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ : പരീക്ഷകള്‍ മാറ്റാത്തതും ബാറുകള്‍ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളി

- Advertisement -
- Advertisement -

കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ എല്ലാ മേഖലയും കൂടുതല്‍ ജാഗ്രതയും നിയന്ത്രണവും നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്ത് പരീക്ഷകള്‍ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

രാജ്യം ഗുരുതരമായ സ്ഥിതിയിലായതിനാല്‍ സര്‍വകലാശാലകളിലേതടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. അതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന സി ബി എസ് ഇ പരീക്ഷകളടക്കം മാറ്റി. എന്നിട്ടും പരീക്ഷകള്‍ നടത്തിയേ അടങ്ങൂ എന്ന വാശി സര്‍ക്കാര്‍ പിന്തുടരുന്നതെന്തിനാണ്.

ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. ബാറുകള്‍ അടച്ചാല്‍ വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യ മൊഴുകുമെന്ന വാദം കള്ളമാണ്. രോഗവ്യാപനം തടയുന്നതില്‍ ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകമാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ആ നിലയില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഒരു സാഹചര്യവും ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

തീരുമാനം പുനപ്പരിശോധിച്ച് എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഒട്ട്‌ലെറ്റുകളും അടച്ചിടാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments