രണ്ടര നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് ചരിത്രത്തില്‍ ഇതാദ്യം. സംഭവം എന്താണെന്നല്ലെ? ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സ് വിവാഹിതനാകുന്നു. കാമുകി ക്യാരീ സിമണ്‍സ് ആണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം അവസാനം തന്നെ നടന്നിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. ഇതിനിടെ ക്യാരി അമ്മയാകാനുള്ള തിടുക്കത്തിലാണ്. ജോണ്‍സന്റെ മൂന്നാമത് വിവാഹമാണ് നടക്കാനിരിക്കുന്നത്.
ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യ സംഭവമാണ്. 251 വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ വിവാഹം നടക്കാന്‍ പോകുന്നത്. 173 വര്‍ഷത്തെ ചരിത്രത്തിനിടെ ബ്രിട്ടണ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രഥമവനിതയാണ് ക്യാരി ജോണ്‍സണ്‍. ആദ്യം വിവാഹം കഴിച്ചത് അലീഗ്ര ഒവനെയാണ്. ഈ ദാമ്പത്യം നീണ്ടു നിന്നത് വെറും അഞ്ചു വര്‍ഷമാണ്. വേര്‍പിരിയലിനെ തുടര്‍ന്ന് ഇന്ത്യന്‍ ബന്ധമുള്ള മറീന വീലറെ വിവാഹം ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ പുനര്‍വിവാഹം ചെയ്ത ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരി 1769ല്‍ ഭരിച്ച അഗസ്റ്റസ് ഹെന്റി ഫിറ്റ്സ്റോയിയാണ്.