25.5 C
Kollam
Sunday, September 21, 2025
HomeNewsPoliticsതോക്കുകള്‍ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്

തോക്കുകള്‍ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്

- Advertisement -
- Advertisement - Description of image

സംസ്ഥാന പോലീസിന്റെ തോക്കുകള്‍ കാണാതായതായി സിഎജി നില്‍കിയ റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ അദ്ദേഹം ശരിവെച്ചു.
ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് ഇതെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. പൊലീസുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിവാദമായതിന് പിന്നാലെ ചട്ടവിരുദ്ധമായ കൂടുതല്‍ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുകയായിരുന്നു. പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും സഭാസമിതി മുമ്പാകെ ഹാജരാക്കും.
എന്നാല്‍, ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സമിതി സാധൂകരിച്ച് നല്‍കിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകള്‍ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തിരുന്നു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments