26.6 C
Kollam
Tuesday, July 22, 2025
HomeNewsPolitics'ഉണ്ട' പോയ കേസ്; മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; ഉന്നത ഇടപെടലെന്ന്...

‘ഉണ്ട’ പോയ കേസ്; മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; ഉന്നത ഇടപെടലെന്ന് ആരോപണം

- Advertisement -
- Advertisement - Description of image

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പേരൂര്‍ക്കട പോലീസ് 10 മാസം മുന്‍പ് എടുത്ത കേസില്‍ കടകംപള്ളിയുടെ ഗണ്‍മാനായ സനില്‍ കുമാര്‍ മൂന്നാം പ്രതിയാണ്.

മുന്‍ കമാണ്ടന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ 3 ന് 11 പോലീസുകാരെ പ്രതിചേര്‍ത്താണ് പേരൂര്‍ക്കട പോലീസ് കേസെടുക്കുന്നത്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. എന്നാല്‍ 10 മാസം കഴിഞ്ഞിട്ടും അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഇത് ഉന്നത ഇടപെടലിനെ തുടര്‍ന്നാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments