29 C
Kollam
Thursday, January 29, 2026
HomeNewsPoliticsജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി; സീതാറാം യെച്ചൂരി

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി; സീതാറാം യെച്ചൂരി

- Advertisement -

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ക്കും എതിരയെല്ല സമരമെന്നും യെച്ചൂരി കൂട്ടിച്ചര്‍ത്തു.

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ടി ഹൗസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനു സമീപം അവസാനിച്ചു. ആറിലധികം യുവജന സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. തിങ്കളാഴ്ച്ച ഉന്നതാധികാര സമിതി സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ അനുസരിച്ച് സമരത്തിന്റെ ഭാവി തീരുമാനിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സിപിഐ നേതാവ് കനയ്യ കുമാര്‍, ഭിം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദും മാര്‍ച്ചിന് പിന്തുണയുമായെത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments