പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ധാര്‍ഷ്ട്യം തുടരുന്നു. പുതിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ താന്‍ ചുമതല ഏറ്റ് 50 ദിവസമായിട്ടും ഇതുവരെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഒരു കൂടിക്കാഴച പോലും നടന്നിട്ടില്ലെന്ന പരാതിയുമായി രംഗത്തെത്തി. പശ്ചിമ ബംഗാളില്‍ സമാന്തരസര്‍ക്കാരുണ്ടാക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന മമതാ ബാനര്‍ജിയുടെ നിഷേധാത്മക നിലപാടിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍.
ഭരണഘടനയനുസരിച്ച് സംസ്ഥാനത്തെ എല്ലാ സുപ്രധാന തീരുമാനങ്ങളും ഗവര്‍ണറെ ധരിപ്പിക്കാനുള്ള ചുമതല ചീഫ് സെക്രട്ടറിക്കാണുള്ളത്. എന്നാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഗവര്‍ണറെ കാണാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല. സംസ്ഥാനത്ത് നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനം പോലും എന്താണെന്ന് അറിയിച്ചിട്ടില്ല. ‘ഞാന്‍ ഇവിടെ സമാന്തര സര്‍ക്കാരുണ്ടാക്കാനാണ് വന്നിരിക്കുന്നതെന്നാണ് വ്യാപകമായി പറഞ്ഞു പരത്തുന്ന ആക്ഷേപം,’ ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
