27.6 C
Kollam
Saturday, February 22, 2025
HomeNewsPoliticsയോഗി ആദിത്യനാഥ് സര്‍ക്കാരിന് പേര് മാറ്റുന്നത് ഒരു ഹരം; ആഗ്രയുടെ പുതിയ പേര് അഗ്രവന്‍ എന്നാക്കി...

യോഗി ആദിത്യനാഥ് സര്‍ക്കാരിന് പേര് മാറ്റുന്നത് ഒരു ഹരം; ആഗ്രയുടെ പുതിയ പേര് അഗ്രവന്‍ എന്നാക്കി മാറ്റുന്നു…

- Advertisement -
- Advertisement -

ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേരുമാറ്റുന്നു. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടി. പേരിന്റെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാനാണ് ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാല ചരിത്ര വിഭാഗം സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണ്. ആഗ്രയുടെ പേര് അഗ്രവന്‍ എന്ന് മാറ്റാന്‍ മുമ്പ് തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ ഈ സ്ഥലം അഗ്രവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത് എന്നാണ് യോഗി സര്‍ക്കാരിന്റെ വാദം. പിന്നീട് ആഗ്ര എന്ന പേര് മാറ്റത്തിലേക്ക് എത്തപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നാണ് ചരിത്രകാരന്‍മാരോടും വിദഗ്ധരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഇതേ സര്‍ക്കാര്‍ തന്നെ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റുകയും ചരിത്രപ്രാധാന്യമുള്ള മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവായ ദീനദയാല്‍ ഉപാധ്യായയുടെ പേര് നല്‍കുകയും ചെയ്തിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments