മാവോയിസം, യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയില്‍ സി.പി.എമ്മിനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്തി പ്രതികൂട്ടില്‍ നിര്‍ത്താനുള്ള വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദ ശക്തികളുടെയും നിലപാടിനെതിരെ പ്രചരണയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് .
ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്താന്‍ എക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ട്. ബംഗാളിലെ ഇടതുസര്‍ക്കാരിനെ താഴെയിറക്കാന്‍ മമതാ ബാനര്‍ജിയെ മുന്നില്‍ നിറുത്തിയ വിശാല അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു മാവോയിസ്റ്റുകള്‍. അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ശാരീരികമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍, മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിയാക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്ന് പ്ര്യഖ്യാപിച്ചിരുന്നു.
ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത, പൗരാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ് യു.എ.പി.എ എന്ന നിലപാടാണ് സി.പി.എമ്മിന്. ഈ നിയമനിര്‍മ്മാണ ഘട്ടത്തിലും ഭേദഗതികളുടെ സന്ദര്‍ഭത്തിലും പാര്‍ലമെന്റിലും പുറത്തും തുടച്ചയായി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും കൈകോര്‍ത്ത് പാസ്സാക്കിയ ഈ കേന്ദ്ര നിയമം ഇന്ന് രാജ്യവ്യാപകമായി ബാധകമാണ്. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയില്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാന്‍ ഈ നിയമം അവസരം നല്‍കുന്നു. ഈ പരിമിതിക്ക് അകത്തു നിന്നും ജനാധിപത്യ കാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ് ഇടതു സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പ്രതിരോധം തീര്‍ത്ത് സി.പി.എം; സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് എതിരെ പ്രചരണം
- Advertisement -
- Advertisement -
- Advertisement -
- Advertisement -