29.4 C
Kollam
Friday, November 22, 2024
HomeNewsPoliticsമുഖ്യമന്ത്രിയാകാന്‍ യെദിയൂരപ്പ കൈക്കൂലി തന്നത് 1000 കോടി രൂപ ; അയോഗ്യനാക്കപ്പെട്ട എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...

മുഖ്യമന്ത്രിയാകാന്‍ യെദിയൂരപ്പ കൈക്കൂലി തന്നത് 1000 കോടി രൂപ ; അയോഗ്യനാക്കപ്പെട്ട എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ …

- Advertisement -
- Advertisement -

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ കൈക്കൂലി നല്‍കിയതായി അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡ.

കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവം. ചിലയാളുകള്‍ എന്റെ വീട്ടില്‍ വന്ന് യെദിയൂരപ്പയ്ക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനയിലായിരുന്നു. അല്‍പ്പസമയത്തിന് ശേഷം അദ്ദേഹം എത്തി.

ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ തന്നെ സഹായിക്കണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു. പിന്തുണയ്ക്കാമെന്നും എന്നാല്‍ കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ തരണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 700 കോടി മാത്രമല്ല 300 കോടി കൂടി അധികം തരാമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹം 1000 കോടി രൂപ തരുകയും ചെയ്തു. ഇത്രയും വലിയൊരു തുക അദ്ദേഹം നല്‍കുമെന്ന് കരുതിയിരുന്നില്ല. യെദിയൂരപ്പ ആവശ്യപ്പെട്ട കാര്യം ഞാന്‍ ചെയ്തു ഗൗഡ പറഞ്ഞു. പ്രമുഖ മാധ്യമത്തോട് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments