25.9 C
Kollam
Friday, September 20, 2024
HomeNewsPoliticsടിപ്പുവിന്റെ പടയോട്ടം ഇനി പാഠം പുസ്തകത്തിന് പുറത്ത് ; ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്‌കൂള്‍...

ടിപ്പുവിന്റെ പടയോട്ടം ഇനി പാഠം പുസ്തകത്തിന് പുറത്ത് ; ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് യെദ്യൂരപ്പ

- Advertisement -
- Advertisement -

ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി തുടങ്ങി ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന ചരിത്ര അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ‘ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ആലോചിക്കുകയാണ്.ഇതുപോലുള്ള കാര്യങ്ങള്‍ നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ എല്ലാം പിന്‍വലിക്കാന്‍ പോകുന്നു’-യെദ്യൂരപ്പ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പുവിന്റെ ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments