25.5 C
Kollam
Sunday, September 21, 2025
HomeNewsPoliticsസൗമിനി ജെയിന്‍ പുറത്തേക്ക് ; കൊച്ചിയില്‍ പുതിയ മേയര്‍: തീരുമാനം ഇന്ന്

സൗമിനി ജെയിന്‍ പുറത്തേക്ക് ; കൊച്ചിയില്‍ പുതിയ മേയര്‍: തീരുമാനം ഇന്ന്

- Advertisement -
- Advertisement - Description of image

കൊച്ചിയില്‍ പുതിയ മേയര്‍ ഇന്നുണ്ടായേക്കുമെന്ന് ഡൊമനിക് പ്രസന്റേഷന്‍. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കെപിസിസി അംഗീകരിക്കും.

രാജി വക്കുമെന്ന രണ്ട് വനിത കൗണ്‍സിലര്‍മാരുടെ പ്രതികരണം തികച്ചും വൈകാരികം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തിനെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് സൗമിനി ജെയിനെ മാറ്റാന്‍ തീരുമാനിച്ചത്. ഈ തീരുമാനം കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കും. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ലീഗ് നേതാവുമായ ഹാരിസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments