25.1 C
Kollam
Friday, September 20, 2024
HomeNewsPoliticsഗ്രീന്‍ പ്രോട്ടോക്കോള്‍ മുറുകെ പിടിച്ച് എംഎല്‍എ; സ്വന്തം ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

ഗ്രീന്‍ പ്രോട്ടോക്കോള്‍ മുറുകെ പിടിച്ച് എംഎല്‍എ; സ്വന്തം ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

- Advertisement -
- Advertisement -

വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് എംഎല്‍എ ആയപ്പോഴും ഗ്രീന്‍ പ്രോട്ടോക്കോള്‍ മറക്കാതെ മേയര്‍ ബ്രോ. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാപിച്ച തന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങിയാണ് മേയര്‍ വി കെ പ്രശാന്ത് മാതൃകയായത്.

സ്വന്തം ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ മാത്രമല്ല ഒപ്പം മത്സരിച്ചവരുടെയും ബോര്‍ഡുകള്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ എതിര്‍പ്പുമായി മറ്റു പാര്‍ട്ടികള്‍ രംഗത്തു വന്നതോടെ സ്വന്തം ബോര്‍ഡുകള്‍ നീക്കം ചെയ്ത് മേയര്‍ പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. ശാസ്തമംഗലത്ത് സ്ഥാപിച്ചിരുന്ന സ്വന്തം ബോര്‍ഡുള്‍ നീക്കം ചെയ്ത് വി കെ പ്രശാന്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ചിത്രത്തില്‍ കാണാം. റവന്യൂ, ഗ്രീന്‍ ആര്‍മി, ആരോഗ്യ വിഭാഗങ്ങള്‍ എന്നിവ സംയുക്തമായാണ് ബോര്‍ഡുകള്‍ നീക്കിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments