26.5 C
Kollam
Wednesday, October 15, 2025
HomeNewsPoliticsബി.ജെ.പി മൂന്നാം സ്ഥാനത്ത്; ബിജെപിയുടെ വോട്ടു ചോര്‍ന്നു

ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ബിജെപിയുടെ വോട്ടു ചോര്‍ന്നു

- Advertisement -

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചത് വോട്ടു ചോര്‍ച്ചയോ? മത്സരിച്ച മഞ്ചേശ്വരം സീറ്റ് ഒഴികെ ബാക്കി നാലിടത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയായിരുന്നു.

അരൂരും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിക്ക് മുന്നേറാനായില്ല. പ്രതീക്ഷിച്ച ഇടങ്ങളിലൊന്നും തന്നെ ബി.ജെ.പിക്ക് വോട്ട് ലഭിച്ചില്ലെന്ന് മാത്രമല്ല ദയനീയമായി പിന്തള്ളപ്പെടുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് വന്‍ മുന്നേറ്റം ഉണ്ടായിരുന്നു. അന്ന് കെ. സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു മഞ്ചേശ്വരം മണ്ഡലത്തില്‍. ഉപതെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തു തന്നെയാണ്. പക്ഷെ എതിര്‍സ്ഥാനാര്‍ത്ഥിയെക്കാള്‍ ബഹുദൂരം പിന്നിലെന്ന് മാത്രം. അതേസമയം മറ്റു മണ്ഡലങ്ങളിലൊന്നും ചലനമുണ്ടാക്കാനും ബിജെപിക്കായില്ല.
കോന്നിയില്‍ വലിയ പ്രതീക്ഷയായിരുന്നു ബിജെപിക്ക്. എന്നാല്‍ ബിജെപി മൂന്നാം സ്ഥാനത്താണാവിടെ. കെ. സുരേന്ദ്രനാണ് കോന്നിയിലെ ബി.ജെപി സ്ഥാനാര്‍ഥി. കോന്നിയിലെ തെരഞ്ഞെടുപ്പു പ്രാചരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കോന്നിയില്‍ 23 വര്‍ഷത്തെ കോട്ട തകര്‍ത്തെറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ വിജയത്തിലേക്കും കടന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments