ലോക്‌സഭാ തെരഞ്ഞെടുപ്പ് ആറും മുമ്പ് ഇവര്‍ വീണ്ടും എത്തുന്നു. ഛത്രപതി ശിവജി ഭരിച്ച മറാത്ത തട്ടകത്തില്‍. വൈറല്‍ ഹിറ്റാകാന്‍ പോകുന്ന തീ പൊരി പ്രസംഗം കേള്‍ക്കാന്‍ അത്യന്തം ഉദ്യോഗത്തോടെ ഇന്നു മറാത്തക്കാര്‍ കാത്തിരിക്കും ഇവരെ വരവേല്‍ക്കാന്‍ ഇവര്‍ ആരെന്നല്ലെ? ബിജെപിയുടെ റിയല്‍ പെഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന്റെ വൈറല്‍ ബാരന്‍ രാഹുല്‍ ഗാന്ധിയും. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന്റെ ഭാഗമായാണ് ഇവര്‍ രണ്ടു പേരും എ്ത്തുന്നത്. ഇരുവരും ഇന്നു സംസ്ഥാനത്തുണ്ട്. ചോളം വിരിയുന്ന മണ്ണില്‍ താമര വിരിയിക്കാനും കൈപത്തി പതിക്കാനുമാവും ഇനിയുള്ള ഇവരുടെ ശ്രമം. അതേസമയം പ്രാദേശിക പാര്‍ട്ടിയായ ശിവസേനയും വലിയ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തുന്നത്. സഞ്ജയ് നിരുപത്തിന്റെ രാജി കോണ്‍ഗ്രസിനെ അലട്ടുന്നെങ്കിലും വിജയഭേരി മുഴക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്. അതേസമയം സഞ്ജയ് നിരുപത്തെ ഒപ്പം കൂട്ടി ഇലക്ഷനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബിജെപി.
ബിജെപി ഇക്കുറി 150 സീറ്റലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ശിവസേനയാകട്ടെ 124 സീറ്റിലും.കോണ്‍ഗ്രസും ശരത് പവാറിന്റെ എന്‍.സി.പിയും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 288 നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും 125 സീറ്റില്‍ വീതം മത്സരിക്കുന്നുണ്ട്.