പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാള്‍ യൂണിറ്റ് നേതാക്കളോടാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.വ്യാഴാഴ്ച വൈകുന്നേരം സോണിയാ ഗാന്ധിയുമായി ദല്‍ഹിയിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായക തീരുമാനം.നിലവില്‍ ഇടതുമുന്നണിയുമായുള്ള സഖ്യം രാഷ്ട്രീമായി വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നാണും ബംഗാളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം നഷ്ടമാകുകയാണെന്നും കോണ്‍ഗ്രസ് ഭയക്കുന്നു. മാത്രമല്ല
ബി.ജെ.പിയുടെ പശ്ചിമ ബംഗാള്‍ ശക്തികേന്ദ്രമായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോണിയ ആഹ്വാനം ചെയ്തത.
ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോണിയയുടെ ആഹ്വാനം; അങ്കലാപ്പിലായി ബിജെപിയും തൃണമൂലും ; നിര്‍ണ്ണായക നീക്കം വഴിത്തിരിവാകുമോ?
- Advertisement -
- Advertisement -
- Advertisement -
- Advertisement -