29.4 C
Kollam
Wednesday, April 16, 2025
HomeNewsPoliticsസഞ്ജയ് നിരുപം ബിജെപി പാളയത്തിലേക്കോ? കോണ്‍ഗ്രസ് സംഘടന വിടാന്‍ ഒരുങ്ങി നിരുപം ; പാര്‍ട്ടി വിടുന്നത്...

സഞ്ജയ് നിരുപം ബിജെപി പാളയത്തിലേക്കോ? കോണ്‍ഗ്രസ് സംഘടന വിടാന്‍ ഒരുങ്ങി നിരുപം ; പാര്‍ട്ടി വിടുന്നത് ഒതുക്കലില്‍ മനം നൊന്ത് ; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങി പ്രമുഖര്‍

- Advertisement -
- Advertisement -

പൊട്ടിത്തെറി രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ കൂട്ട രാജിവെയ്ക്കല്‍. ഒടുവില്‍ കോണ്‍ഗ്രസ് വിടുന്നത് കോണ്‍ഗ്രസ് രാജ്യസഭാംഗവും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ശബ്ദവുമായ സഞ്ജയ് നിരുപം. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെച്ച പിന്നാലെ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നവരെ ഒതുക്കുന്നതില്‍ മനം നൊന്താണ് നിരുപം പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഭരണകക്ഷിയായ ബിജെപി-ശിവസേന പാളയത്തിലേക്കു പോകുന്നതിനിടെയാണ് നിരൂപത്തിന്റെ പുറത്തു പോക്ക് ഏറെ ശ്രദ്ധേയമാണ്.

രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാവരെയും തന്ത്രപൂര്‍വ്വം ഒതുക്കുകയാണെന്ന് നിരപം പറയുന്നു. പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് ചിലരെ തഴയാന്‍ മാത്രമാണ് ഉദ്ദേശം’, നിരുപം കുറ്റപ്പെടുത്തുന്നു. വിജയിക്കുമെന്ന് ഉറപ്പുള്ള 20 പേര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കാതെ ഒഴിവാക്കിയെന്നും സഞ്ജയ് നിരുപം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments