നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ബിജെപിയില്‍ കലഹകൊട്ടിന് കളമൊരുക്കുന്നു. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് വിട്ടു നില്‍ക്കുകയാണ്. ഇതോടെ ഉത്സവം കഴിഞ്ഞ കൂത്തു പറമ്പ് പോലെയാണ് എന്‍ഡിഎ പ്രചരണ വേദി.
പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോഴും മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും പ്രചരണരംഗത്ത് നിന്നു വിട്ടു നില്‍ക്കുകയാണ് ആര്‍.എസ്.എസിന്റെ മേധാവിത്വം . ഇവിടെ ആര്‍എസ്എസിന് വലിയ സ്വാധീനം ഉണ്ടെന്നത് ഓര്‍ക്കണം. കുമ്മനത്തിനും സുരേന്ദ്രനും വോട്ടുകള്‍ വാരികൂട്ടാന്‍ കൂടെ നിന്ന നേതൃത്വം എവിടെയന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്നു വരുന്നത്. കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാത്തതിന്റെ നീരസത്തിലാണ് ആര്‍എസ്എസ് എന്ന് ഇതിലൂടെ നിസംശയം മനസ്സിലാക്കാം.
മുമ്പ് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രചാരണം വിപുലമാക്കുന്നതിന് ആര്‍.എസ്.എസ് ഭാരവാഹികളെ ചുമതലപ്പെടുത്തിരുന്നു. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയും ആര്‍.എസ്.എസിനായിരുന്നു. എന്നാല്‍ ഇത്തവണ ചുമതലയില്‍ നിന്നും ആര്‍എസ്എസ് വിട്ടു നില്‍ക്കുകയായിരുന്നു. തിരുവായക്ക് എതിര്‍വാ എന്നവണ്ണം തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സംയോജകരെ സാധാരണയായി ഉപതെരഞ്ഞെടുപ്പില്‍ നിയോഗിക്കാറില്ലെന്ന വാദമാണ് ഇവിടെ ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം. എന്നാല്‍ ആര്‍എസ്എസ് തങ്ങളെ കൈയൊഴിഞ്ഞെന്ന അങ്കലാപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം.





















