24.9 C
Kollam
Friday, November 22, 2024
HomeNewsPoliticsഒരു കോടതിയും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യില്ല ; എന്താണ് ഈ രാജ്യത്ത് നടക്കുന്നത്: പ്രതിഷേധിച്ച്...

ഒരു കോടതിയും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യില്ല ; എന്താണ് ഈ രാജ്യത്ത് നടക്കുന്നത്: പ്രതിഷേധിച്ച് അടൂര്‍

- Advertisement -
- Advertisement -

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സാസ്‌ക്കാരിക പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം, രേവതി, അപര്‍ണ സെന്‍, അനുരാഗ് കശ്യപ് എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് . കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന് പകരം അത് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തുന്നത് ശരിയാണോ എന്ന് അടൂര്‍ ചോദിച്ചു.

കേസെടുത്ത കോടതിയുടെ നടപടി അമ്പരിപ്പിച്ചെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. രാജ്യത്ത് നടക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരു കാര്യത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കോടതി ഈ കേസ് അഡ്മിറ്റ് ചെയ്തതില്‍ തനിക്ക് ആശങ്കയുണ്ടെന്നും അടൂര്‍ പ്രതികരിച്ചു.

കത്ത് എഴുതിയതിന് പിന്നാലെ ചൊവ്വയിലേക്ക് പോകണമെന്ന് ബി.ജെ.പി നേതാക്കള്‍ അടൂരിനോട് ആക്രോശിച്ചിരുന്നു. അത് ആശങ്കയുളവാക്കുന്നതാണോ എന്ന ചോദ്യത്തിന് അല്ലെന്നും മിക്കവാറും ഇനി ബീഹാര്‍ ജയിലിലേക്കായിരിക്കും എന്നായിരുന്നു അടൂരിന്റെ മറുപടി. ‘തീഹാര്‍ ജയിലിലേക്കല്ല. ബീഹാറിലേക്ക്. ഇത് ബീഹാറില്‍ നിന്നാണല്ലോ വന്നിരിക്കുന്നത്. ബീഹാറില്‍ നിന്ന് വേണമെങ്കില്‍ തീഹാറിലേക്കും പോകാം. ‘- അടൂര്‍ പറഞ്ഞു.

അടൂരിന്റെ പ്രതികരണം.

രാജ്യത്ത് സൈ്വര്യ ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഏതെങ്കിലും പ്രത്യേക കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന കാര്യമാണ് ചെയ്തത്. ഒരു അനീതി നടക്കുന്നു എന്ന് കണ്ടിട്ടാണ് പ്രധാനമായും കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വളരെ വിനീതനായി എഴുതിയ എഴുത്താണ്. വളരെ ധിക്കാരപരമായി എഴുതിയതല്ല. അദ്ദേഹത്തിന്റെ ശ്രദ്ധയുണ്ടാകണം പരിഹാരം കാണണം എന്ന് കരുതി എഴുതിയതാണ്. കത്തെഴുതിയ 49 പേരില്‍ ആരും രാഷ്ട്രീയക്കാരല്ല. സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ്. ആര്‍ക്കും രാഷ്ട്രീയ താത്പര്യവുമില്ല.

രാജ്യം സ്വതന്ത്ര രാഷ്ട്രമായി ശേഷിക്കുമ്പോള്‍ അത് മാറിപ്പോയാല്‍ പിന്നെ പറയാന്‍ വയ്യ. ഇപ്പോഴും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന വിശ്വാസത്തിലാണ് ആ എഴുത്ത് എഴുതിയത്. അതിനെ സാധാരണ ഗതിയില്‍ ഭരണകൂടം ചെയ്യേണ്ടത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി എന്താണ് സൂചിപ്പിക്കുന്നത് അത് പരിഹാരം കാണുകയാണ് വേണ്ടത്. അതിന് പകരം കോടതിയില്‍ കേസുകൊടുക്കുക എന്നത് വളരെ , കോടതി അത്അഡ്മിറ്റ് ചെയ്തതിലാണ് ആശങ്ക. – അടൂര്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments