26.9 C
Kollam
Thursday, March 13, 2025
HomeNewsPoliticsഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി 'എന്ന് റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നവനാണ് താങ്കളെന്ന് ഇവിടെ...

ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി ‘എന്ന് റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നവനാണ് താങ്കളെന്ന് ഇവിടെ എല്ലാര്‍ക്കും അറിയാം; പിണറായി ഗാന്ധിയെ സ്തുതിച്ചത് മതി ; പോസ്റ്റിന് താഴെ പൊങ്കാല മഹോത്സവം നടത്തി സൈബര്‍ പോരാളികള്‍ ; വടി കൊടുത്ത് വാങ്ങിയ അടിയുടെ എണ്ണം ഓര്‍മ്മയില്ല

- Advertisement -
- Advertisement -

മാഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തലായിരുന്നു അതു നിറയെ… എന്നാല്‍ ഇതു കണ്ട് അടങ്ങിയിരിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഒരു പോരാളി ഇങ്ങനെ ഒരു കുറിപ്പ് പിണറായിയുടെ പോസ്റ്റിന് താഴെ ഇട്ടു

എടോ മുഖ്യമന്ത്രീ..ലേശം ഉളുപ്പ് വേണം.
കുത്തി തിരിപ്പ് ഒഴിവാക്കി ഒരു ആശയമെങ്കിലും പങ്കുവെക്കാന്‍ ചാവുന്നതിന് മുമ്പ കഴിയുമോ ഇത്തിരി നിലവാരമെങ്കിലും കാണിക്കണം. പിന്നാലെ എത്തി പോരാളിമാരുടെ പൊങ്കാല മഹാമഹം.
‘ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി ‘എന്ന് റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നവനാണ് താങ്കളെന്ന് ഇവിടെ എല്ലാര്‍ക്കും അറിയാം. ബാഗില്‍ വെടിയുണ്ടകൊണ്ടു നടന്ന താങ്കളുടെ ആശംസ അഹിംസാവാദിയായ ഗാന്ധിജിക്ക് തന്നെ അപമാനമാണ് മറ്റൊരു പോരാളി കുറിച്ചു.
ഗാന്ധി ഘാതകര്‍ എന്ന പദം അനുയോജ്യമായി ചേരുന്നത് അന്ന് ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന നിര്‍മ്മല്‍ ചാറ്റര്‍ജിക്കാണ്. അതായത് സി.പി.എമ്മിന്റെ സമുന്നത നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ അച്ഛന്‍ അതുകൊണ്ട് ഹിന്ദുമഹാസഭയും ഗോഡ്സെയും ഏറ്റെടുത്തിരിക്കുന്നത് സി.പി.എം എന്ന രാഷ്ട്രീയ കക്ഷിക്കാണെന്നും ചിലര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

- Advertisement -
Previous article
Next article
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments