28.3 C
Kollam
Wednesday, October 15, 2025
HomeNewsPoliticsലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിച്ചില്ല ; രണ്ടാഴ്ചത്തേക്ക് മാറ്റി

ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിച്ചില്ല ; രണ്ടാഴ്ചത്തേക്ക് മാറ്റി

- Advertisement -

എസ് എന്‍സി ലാവിലിന്‍ കേസ് സുപ്രീം കോടതി പരിഗണിച്ചില്ല. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി മാറ്റി വച്ചത്.

സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments