25.1 C
Kollam
Sunday, November 10, 2024
HomeNewsPoliticsമോദിയുടെ വിശ്വസ്തന്‍ രാം മാധവ് എവിടെ ? അമിത്ഷാക്ക് ശേഷം പാര്‍ട്ടിയുടെ മുഖമായി മാറേണ്ട രാം...

മോദിയുടെ വിശ്വസ്തന്‍ രാം മാധവ് എവിടെ ? അമിത്ഷാക്ക് ശേഷം പാര്‍ട്ടിയുടെ മുഖമായി മാറേണ്ട രാം മാധവിനെ ഒതുക്കി അമിത്ഷായും പാര്‍ട്ടിയും ; പിന്നാലെ കൈയ്യൊഴിഞ്ഞ് മോദിയും

- Advertisement -
- Advertisement -

2014 ല്‍ നരേന്ദ്ര മോദി നടത്തിയ മിക്ക വിദേശയാത്രകളിലും നിറസാന്നിധ്യമായിരുന്ന നേതാവ് ആയിരുന്നു രാം മാധവ്. മോദിക്ക് ഏറെ പ്രീയപ്പെട്ടവന്‍.

ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍, ലണ്ടനിലെ വെംബ്ലി, സിഡ്നി എന്നിവിടങ്ങളില്‍ മോദി നടത്തിയ പരിപാടികളിലെ പ്രധാനിയായിരുന്നു രാം മാധവ്.

എന്നാല്‍ ഈ ആഴ്ച ആദ്യം ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വേദി പങ്കിടുമ്പോള്‍ മോദിയുടെ വിദേശ യാത്രകളിലെ സ്ഥിരസാന്നിധ്യമായിരുന്ന രാം മാധവിന്റെ അഭാവം പ്രകടമായിരുന്നു. ആര്‍.എസ്.എസ് പ്രചാരക്കും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ രാം മാധവായിരുന്നു മോദിയ്ക്കൊപ്പം ഇത്തവണ ഇല്ലാതിരുന്നത്. പകരം ബി.ജെ.പിയുടെ വിദേശകാര്യ സെല്‍ മേധാവി വിജയ് ചൗതാലയായിരുന്നു മോദിയ്ക്കൊപ്പം ഇത്തവണ പരിപാടിയില്‍ പങ്കെടുത്തത്.
ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞരുമായി സുഹൃത്ബന്ധം പുലര്‍ത്തുന്ന രാം മാധവിനെപ്പോലുള്ള ഒരു വ്യക്തിയെ ബി.ജെ.പി നടത്തിയ പ്രധാനപരിപാടിയായ ഹൗഡി മോഡിയില്‍ നിന്നും ഒഴിവാക്കിയത് എന്താണെന്ന ചോദ്യം ഇതോടെ ഉയര്‍ന്നു വരികയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ചൈനയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവും വൈദഗ്ധ്യവുമുള്ള വ്യക്തികൂടിയാണ് രാം മാധവ്. അതേ പറ്റി പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചുമതലകള്‍ ഓരോന്നായി പാര്‍ട്ടി തന്നെ പിന്‍വലിച്ചു കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇതിനു കാരണം അമിത്ഷാ ആണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. അമിത്ഷാക്ക് ശേഷം ബിജെപിയുടെ മുഖമായി കണ്ടിരുന്നത് രാം മാധവിനെ ആയിരുന്നു. എന്നാല്‍ ഇതില്‍ മനംനൊന്ത അമിത്ഷാ മാധവിനെ ഒതുക്കി എന്നതാണ് പരമാര്‍ത്ഥം. എന്നാല്‍
താന്‍ ഒരു പ്രചാരകനാണെന്നും അതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുമാണ് രാം മാധവ് ഇതേ പറ്റി തന്റെ അടുത്ത സുഹൃത്തുക്കളോട് പറയുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments