25.2 C
Kollam
Thursday, August 28, 2025
HomeNewsPoliticsചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ;  മറുപടി ജനങ്ങള്‍ക്കുള്ളതാണെന്ന് ചെന്നിത്തലക്ക് ഒരു കുത്തും

ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ;  മറുപടി ജനങ്ങള്‍ക്കുള്ളതാണെന്ന് ചെന്നിത്തലക്ക് ഒരു കുത്തും

- Advertisement -
- Advertisement - Description of image

ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയും കെഎസ്ഇബിയുമായുള്ള കരാര്‍ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടെന്‍ഡര്‍ പരിശോധനയില്‍ കെഎസ്ഇബിയ്ക്ക് പൂര്‍ണ അധികാരമുണ്ട്. ട്രാന്‍സ്ഗ്രിഡിന്റെ എസ്റ്റിമേറ്റ് തുക മറ്റുപദ്ധതികളേക്കാള്‍ കൂടുതലല്ല. ട്രാന്‍സ്ഗ്രിഡില്‍ വിജിലന്‍സ് ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാര്യമാത്രപ്രസക്തമല്ല പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങളെങ്കിലും, ജനങ്ങളുടെ മനസ്സില്‍ ഉയര്‍ന്ന സംശയം നീക്കാനാണ് മറുപടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments