പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയിലെ വസതിയില്‍ വെച്ച് കൂടി കാഴ്ച നടത്തി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് മോദിയുടെ പത്‌നിയുമായി അപ്രതീക്ഷിത കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഡല്‍ഹിയിലെ സന്ദര്‍ശനം. ബംഗാളില്‍ ബിര്‍ഭമില്‍ കല്‍ക്കരിപ്പാടം ഉദ്ഘാടനം ചെയ്യാനായി മോദിയെ ക്ഷണിക്കാനെത്തിയതായിരുന്നു മമത. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരിപ്പാടമാണിതെന്നും നവരാത്രി ദിവസമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും കൂടികാഴ്ച്ചക്ക് ശേഷം മമത പറഞ്ഞു. 12,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. കൂടികാഴ്ച തൃപ്തികരമായിരുന്നെന്നും ഗുണകരമായിരുന്നെന്നും മമത പ്രതികരിച്ചു.
പതിവു പോലെ ഇത്തവണയും മോദിക്കായി പ്രത്യേകം തയ്യാറാക്കിയ മധുര പലഹാരങ്ങളും ബോക്കെയുമായാണ് മമത എത്തിയത്.
രാഷ്ട്രീയം സംസാരിക്കാതെ ബംഗാളിന്റെ വികസനകാര്യങ്ങള്‍ മാത്രം ഒതുങ്ങുന്നതായിരുന്നു കൂടികാഴ്ച.
മോദിക്കു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും താന്‍ അവസരം കിട്ടിയാല്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. മുന്‍പ് ദല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടികാഴ്ച നടത്താറുണ്ടെന്നത് തദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ സി.ബി.ഐ വീണ്ടും നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ക്കൂടിയാണു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.