28.2 C
Kollam
Friday, November 22, 2024
HomeNewsPoliticsബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്ക് ; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു .. തെരഞ്ഞെടുപ്പ് ഫലം...

ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്ക് ; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു .. തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം…

- Advertisement -
- Advertisement -

ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന പ്രഖ്യാപിക്കാനിരിക്കെ നെതന്യാഹു പുറത്തേക്കെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. 120 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെന്നി ഗാന്റ്‌സര്‍ നേതൃത്വം നല്‍കുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 32-34 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ലികുഡ് പാര്‍ട്ടി 31-33 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. നേരിയ ഭൂരിപക്ഷത്തിലാവും നെതന്യാഹുവിന് പ്രധാനമന്ത്രി പദം കൈവിടേണ്ടി വരിക. മറ്റു പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകള്‍ ലഭിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍ കിംഗ് മേക്കറാകും. ലിബര്‍മാന്റെ നാഷണലിസ്റ്റ് ഇസ്രായേലി ബെറ്റ് പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.

തീവ്രവലതുപക്ഷ കക്ഷിയായ യാമിന പാര്‍ട്ടിക്ക് ഏഴ് സീറ്റും ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലികുഡ് പാര്‍ട്ടിയായാലും ബ്ലൂ ആന്‍ഡ് പാര്‍ട്ടിയായാലും ഐക്യ സര്‍ക്കാറായിരിക്കുമെന്ന് ലിബര്‍മാന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്ലൂ ആന്‍ഡ് പാര്‍ട്ടിയുമായി ലിബര്‍മാന്‍ ധാരണയിലെത്തിയേക്കും. അങ്ങനെയെങ്കില്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്താകും. മത, ദേശീയവാദി സഖ്യങ്ങളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ചെറിയ സീറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്നതും പ്രധാനമന്ത്രി പദം നഷ്ടമാവുമെന്നതും ഇസ്രായേലില്‍ വലിയ ചര്‍ച്ചക്ക് വഴി വെച്ചിരിക്കുകയാ

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments