25.9 C
Kollam
Monday, July 21, 2025
HomeNewsPoliticsപിജെ ജോസഫ് വിഡ്ഡി ; വന്നത് കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ ; പ്രതികരിച്ച് ജോസഫ്

പിജെ ജോസഫ് വിഡ്ഡി ; വന്നത് കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ ; പ്രതികരിച്ച് ജോസഫ്

- Advertisement -
- Advertisement - Description of image

പിജെ ജോസഫ് വിഡ്ഡിയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ മുഖച്ഛായയില്‍. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് രംഗത്ത്.ജോസ് കെ.മാണിയുടെ അറിവില്ലാതെ ഇത്തരമൊരു ലേഖനം പ്രതിച്ഛായയിൽ വരില്ലെന്നാണ് ജോസഫ് വാര്‍ത്തയോട് പ്രതികരിച്ചത്.പ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നതെന്ന് പകൽ പോലെ വ്യക്തം. മാണിയുടെ പക്വത ജോസിനില്ല. വീണ്ടുവിചാരമില്ലാതെ ജോസ് പെരുമാറുന്നു. ഇപ്പോഴത്തെ വിവാദങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ഉറപ്പായും ബാധിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ കത്ത് നൽകിയാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാമെന്ന് താൻ എല്ലാവരെയും അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായിരുന്നില്ല. എന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ട എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments