27.1 C
Kollam
Thursday, January 29, 2026
HomeNewsPoliticsകേരള കാഷ്യു ബോർഡ് കശുവണ്ടി വ്യവസായത്തെ തകർക്കുന്നു -ബിന്ദു കൃഷ്ണ

കേരള കാഷ്യു ബോർഡ് കശുവണ്ടി വ്യവസായത്തെ തകർക്കുന്നു -ബിന്ദു കൃഷ്ണ

- Advertisement -

കേരള കാഷ്യു ബോർഡ് കശുവണ്ടി വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്നതായി ബിന്ദുകൃഷ്ണ. തത്വത്തിൽ കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സും കശുവണ്ടി തൊഴിലാളികളോട്‌ വഞ്ചന കാണിക്കുകയാണെന്ന് അവർ പറഞ്ഞു. ഇ-ടെന്ററിന് വിപരീതമായാണ് കാഷ്യു ബോർഡ് പ്രവർത്തിക്കുന്നതെന്ന് ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ പറഞ്ഞു.

വ്യവസ്ഥകൾ വിപരീതമായപ്പോൾ തോട്ടണ്ടിയുടെ ഗുണനിലവാരത്തിൽ വൻ തിരിമറി നടത്താൻ കാരണമായതായി ബിന്ദു കൃഷ്ണ പറഞ്ഞു.
ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങിക്കൂട്ടി വൻ നഷ്ടമുണ്ടാക്കുകയാണ് ഇപ്പോൾ ചെയ്ത് വരുന്നത്. നിലവിൽ കരാർ ഉറപ്പിച്ചിട്ടുള്ള 2000 ടൺ തോട്ടണ്ടിയുടെ ഗുണമേന്മ റിപ്പോർട്ട് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അവർ പറഞ്ഞു.
2018ൽ പൊതുമേഖലാ സ്ഥാപനത്തിൽ തൊഴിലാളികൾക്ക് നൽകിയത് എൽപത്തിനാല് ദിവസത്തെ ജോലിയാണ്. കാപ്പക്സിൽ 184 തൊഴിൽ ദിനങ്ങളും. കശുവണ്ടി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾ 80 ശതമാനവും അടഞ്ഞു കിടക്കുകയാണ്. പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലും നിയമാനുസൃതമായ ഒരു ആനുകൂല്യവും തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
യഥാർത്ഥത്തിൽ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലം ജില്ലയിൽ നിന്നും വ്യവസായം പാടെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് മാറിയതായി അവർ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments