രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം നിന്നവാരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെന്നും അവർ പറഞ്ഞു. ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.


കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണ്. കേരളത്തിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. കൊലചെയ്തും ഭീഷണിപ്പെടുത്തിയും സിപിഎമ്മുകാർ ചെയ്തു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുട്ട മറുപടി നൽകേണ്ടതുണ്ട്. കേരളത്തിൽ 286 ബിജെപി ആർ എസ്എസ് പ്രവർത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഇതിൽ 84 പേരും മുഖ്യമന്ത്രിയുടെ നാട്ടുകാരാണ്. അധികകാലം ഇവർക്ക് ഈ ജനദ്രോഹ നടപടിയുമായി മുന്നോട്ടു പോകാനാവില്ല. ദില്ലിയിലെത്തി തന്നെ കണ്ടപ്പോൾ കേരളത്തിൽ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ അത് പാലിക്കപ്പെട്ടില്ല. കൊലപാതക രാഷ്ട്രീയത്തോട് എതിർപ്പുണ്ടെങ്കിൽ എം എം മണിയെ മന്ത്രിസഭയിൽ എടുക്കില്ലായിരുന്നു.
കേരളത്തിൽ ബലിദാനികളാകേണ്ടി വന്ന പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളുടേയും ത്യാഗം പാഴാവില്ല. അവർക്ക് നീതി ഉറപ്പാക്കും. അവരോടൊപ്പം ഈ രാജ്യത്തെ 11 കോടി ബിജെപി പ്രവർത്തകരുമുണ്ട്. കേരളത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. എന്നാൽ തോളോട് തോൾ ചേർന്ന് ഈ രാജ്യത്തെ മുഴുവൻ ബിജെപി പ്രവർത്തകരും അതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും അവർ പറഞ്ഞു.
ചെങ്ങന്നൂർ നിയോജകണ്ഡലം പ്രസിന്‍റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായിരുന്നു. ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ, വി മുരളീധരൻ, പി കെ കൃഷ്ണദാസ്, എംടി രമേശ്, എ എൻ രാധാകൃഷ്ണൻ, കെ സുരേന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കെ സോമൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
