ചാത്തന്നൂർ, കാരംകോട്, കിണർ മുക്കിൽ, ചരുവിള പുത്തൻവീട്ടിൽ 31 വയസ്സുള്ള രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു കേസിനാസ്പദമായ സംഭവം ഇങ്ങനെ ചാത്തന്നൂർ ജംഗ്ഷനിൽ കട നടത്തിവരുന്ന വിമുക്തഭടനായ ഫ്രാൻസിസ് രാത്രി പത്തര മണിയോടെ ചാത്തന്നൂർ ജംഗ്ഷനിൽ നടത്തി വരുന്ന തന്റെ കടയടച്ച് വീട്ടിലേക്ക് സ്ക്കൂട്ടറിൽ ഭാര്യയുമൊത്ത് പോകുമ്പോൾ കാരംക്കോട്,കിണർ മുക്കിൽ വച്ച് കൈയ്യിൽ മാരക യുധമായിയെത്തിയ പ്രതി വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ചെവിക്കും, തലയ്ക്കും,കൈക്കും സാരമായി പരിക്കേറ്റ ഫ്രാൻസിസ് നെടുങ്ങോലം രാമ റാവു ഗവ: ആശുപത്രിയിൽ ചികിൽസ തേടി.
തൂങ്ങി മരിച്ച നിലയിൽ യുവതി; കണ്ണൂരിലെ വീടിന്റെ ജനൽ കമ്പിയിൽ മൃതദേഹം കണ്ടെത്തി
സംഭവമറിത്തെത്തിയ ചാത്തന്നൂർ പോലീസ് സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് പ്രതിയെ കയ്യോടെ പിടികൂടി! പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ രാഹുൽ കിണർ മുക്കിന് സമീപത്തുള്ള തന്റെ വീട്ടിൽ കലഹം നടത്തിയ ശേഷം. റോഡിൽ ആയുധവുമായി ഇറങ്ങി അതു വഴി വന്ന വിമുക്ത ഭടനെ ആക്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്ങോലം ഗവ: ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധന നടത്തി.പ്രതിക്കെതിരായി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. നിരപരാധിയായ തന്നെ ആക്രമിച്ച പ്രതിക്ക് തക്ക ശിക്ഷ കിട്ടും വരെ നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്ന് പറഞ്ഞു.
