25.6 C
Kollam
Saturday, September 20, 2025
HomeNewsCrimeഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

- Advertisement -
- Advertisement - Description of image

കല്ലറ കെ.ടി കുന്നിൽ ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കെ.ടി കുന്ന് എം ജി കോളനിയിൽ ബിജു (40) നെയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. കാട്ടും പുറം സ്വദേശിയായ സനുവിനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.സനുവും ഭാര്യ രജനിയും തമ്മിൽ പിണക്കത്തിലാണ്. രജനിയുടെ വീട്ടിൽ സ്ഥിരമായി ബിജു വരാറുണ്ട്. രജനിയുടെ വീടിന്റെ അടുത്താണ് ബിജുവിന്റെ വീട്. ഇന്നലെ രാത്രി വീടിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങിയ സമയത്താണ് ബിജുവിന്റെ കഴുത്തിൽ കുത്തിയത്.

രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബിജുവിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആരോഗ്യ നില അതീവ ഗുരുതരമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments