25.8 C
Kollam
Friday, September 19, 2025
HomeNewsCrimeവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന; കുട്ടിയും പിതാവും ഒളിവിൽ

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന; കുട്ടിയും പിതാവും ഒളിവിൽ

- Advertisement -
- Advertisement - Description of image

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പളളുരുത്തിയിലെ വീട്ടില്‍ ആലപ്പുഴ പൊലീസ് പരിശോധനയ്‌ക്കെത്തി. എന്നാല്‍, കുട്ടിയും പിതാവും അവിടെ ഉണ്ടായിരുന്നില്ല.ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് അടച്ചിട്ട നിലയിലായിരുന്നു.പള്ളുരുത്തി സ്വദേശിയായ കുട്ടി പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബാല സംഘടനയുടെ പ്രവര്‍ത്തകനാണെന്നും തിരിച്ചറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് കുട്ടിയുടെ തറവാട് വീട്ടിലും പൊലീസ് പരിശോധന നടത്തി. രണ്ടാഴ്‌ചയായി മകനെയും പേരമകനെയും കണ്ടിട്ടില്ലന്ന് കുട്ടിയുടെ വല്യമ്മ മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷിതാക്കളുടെ പങ്ക് എപ്രകാരമാണ് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്യും.അതേസമയം സംഭവത്തില്‍ ഗൂഢാലോചന നടന്നതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഗുജറാത്ത്, ബാബരി വിഷയങ്ങള്‍ ഉയര്‍ത്തി ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി വര്‍ഗീയത സൃഷ്‌ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ഈ കേസില്‍ അറസ്റ്റിലായ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments