24 C
Kollam
Thursday, January 15, 2026
HomeNewsCrimeഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിമുക്ത ഭടന്‍ തൂങ്ങി മരിച്ചു

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിമുക്ത ഭടന്‍ തൂങ്ങി മരിച്ചു

- Advertisement -

കടയ്ക്കലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിമുക്ത ഭടന്‍ തൂങ്ങി മരിച്ചു. (വിശാഖ്) സുദര്‍ശനനാണ് (57) ഭാര്യ വസന്തകുമാരി (55), മകന്‍ സുധേഷ് (25) എന്നിവരെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വര്‍ഷങ്ങളായി സുദര്‍ശനന്‍ ഭാര്യയും മകനുമായി പിണക്കത്തിലായിരുന്നു. വസന്തകുമാരിയും സുധേഷും വീട്ടിലും സുദര്‍ശനന്‍ സമീപത്തെ ഔട്ട്ഹൗസിലുമാണ് താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ രാവിലെ വസന്തയുടെ നിലവിളി കേട്ടെങ്കിലും അയല്‍വാസികള്‍ കാര്യമാക്കിയില്ല.

ഉച്ചയായിട്ടും ആരെയും പുറത്ത് കാണാതായതോടെ അയല്‍വാസികളെത്തി നോക്കുമ്പോള്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
രക്തത്തിന്റെ ഗന്ധം അനുഭവപ്പെട്ട അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഹാളില്‍ തുണി കൊണ്ട് മൂടിയ നിലയില്‍ വസന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. സുധേഷിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും കണ്ടെത്തി. ചുറ്റും രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഔട്ട്ഹൗസില്‍ സുദര്‍ശനനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. രാവിലെ 9 ന് ശേഷമാകാം മരണങ്ങള്‍ നടന്നതെന്ന് കരുതുന്നു. ശാസ്ത്രീയ പരിശോധന സംഘമെത്തി തെളിവുകള്‍ ശേഖരിച്ചശേഷം രാത്രി വൈകിയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സുദര്‍ശനന്റെ മകള്‍ ഗായത്രി ഭര്‍ത്താവിനൊപ്പം കൊല്ലം പെരുമണ്ണിലാണ് താമസം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് വസന്തകുമാരിയും മകനും വീട്ടിലും സുദര്‍ശനന്‍ ഔട്ട് ഹൗസിലും താമസിച്ചു പോന്നിരുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments