27.9 C
Kollam
Friday, November 22, 2024
HomeNewsCrimeഅവസാന നിമിഷം മകളെ കാണാന്‍ ആഗ്രഹിച്ച യാക്കൂബ് മേമന്‍ മുതല്‍ ചായ ആവശ്യപ്പെട്ട അഫ്‌സല്‍ ഗുരു...

അവസാന നിമിഷം മകളെ കാണാന്‍ ആഗ്രഹിച്ച യാക്കൂബ് മേമന്‍ മുതല്‍ ചായ ആവശ്യപ്പെട്ട അഫ്‌സല്‍ ഗുരു വരെ ; ഇന്ത്യ തൂക്കിലേറ്റിയ കൊടും കുറ്റവാളികളുടെ അന്ത്യാഭിലാഷങ്ങള്‍ നിങ്ങള്‍ക്കറിയാം…

- Advertisement -
- Advertisement -

ദയ അര്‍ഹിക്കാത്ത തെറ്റ് ചെയ്യുന്നവരെ കണ്ടെത്തിയാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുന്‍പ് പ്രതികളുടെ അന്ത്യാഭിലാഷം എന്തെന്ന് ചോദിച്ചറിയാറുണ്ട്. എത്ര കൊടിയ തെറ്റ് ചെയ്തവര്‍ക്കും നിയമം നല്‍കുന്ന ചെറിയ ഇളവായി വേണം അതിനെ കണക്കാക്കാന്‍. മുന്‍ കാലങ്ങളില്‍ ഇന്ത്യ തൂക്കിലേറ്റിയ പ്രതികള്‍ക്കും ഇത്തരത്തില്‍ അന്ത്യാഭിലാഷം സാധിച്ചു നല്‍കി വന്നിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്സെയും നാരായണ്‍ ആപ്തെയുമാണ്. 1949 നവംബര്‍ 15-ന് അംബാല ജയിലിലാണ് ഇരുവരെയും ഒന്നിച്ച് തൂക്കിലേറ്റിയത്.

ധനഞ്ജയ് ചാറ്റര്‍ജി

1990-ല്‍ ഹെതല്‍ പരേഖ് എന്ന കൗമാരക്കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ധനഞ്ജയ് ചാറ്റര്‍ജി . ദൃക്സാക്ഷികള്‍ ആരുമില്ലാതിരുന്ന കുറ്റം പൊലീസ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിക്കുമുന്നില്‍ തെളിയിക്കുകയായിരുന്നു. എന്നാല്‍, തൂക്കിലേറ്റപ്പെടുന്ന ദിവസം വരെ ചാറ്റര്‍ജി താന്‍ നിരപരാധിയാണ് എന്ന് പൊട്ടികരഞ്ഞുകൊണ്ട് ഉരുവിടുകയായിരുന്നു .

ജയില്‍ ഡോക്ടറായ ബസുദേബ് മുഖര്‍ജിയുടെ കാല്‍പാദങ്ങള്‍ തൊട്ടുവണങ്ങണം എന്നതായിരുന്നു ധനഞ്ജയ് ചാറ്റര്‍ജിയുടെ അന്ത്യാഭിലാഷം . ഒപ്പം തൂക്കിലേറ്റും മുന്‍പ് ഭക്തിഗാനങ്ങളുടെ റെക്കോര്‍ഡ് വച്ച് കേള്‍ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു . ഇത് സാധിച്ച് നല്‍കിയ ശേഷമാണ് 2004-ല്‍ ആലിപ്പുര്‍ ജയിലില്‍ ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിലേറ്റിയത് .

റിപ്പര്‍ ചന്ദ്രന്‍

കേരളത്തിലെ കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് തൂക്കിലേറ്റുന്നത് . തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്‍ ചെയ്തുകൂട്ടിയത്. മലബാറിന്റെ ഇരുട്ടും ഭയവുമായിരുന്നു ഒരു കാലത്ത് മുതുകുറ്റി ചന്ദ്രന്‍ എന്ന റിപ്പര്‍ ചന്ദ്രന്‍. ജയിലി മനോനില തെറ്റിയവരെ പോലെയായിരുന്നു ചന്ദ്രന്റെ പെരുമാറ്റം .1991 ലാണ് ചന്ദ്രനെ തൂക്കിലേറ്റിയത് .
യാക്കൂബ് മേമന്‍

1993 ല്‍ മുംബൈയില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനാണ് യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചത് . സഹോദരന്‍ ടൈഗര്‍ മേമനുമായി ചേര്‍ന്നായിരുന്നു ഗൂഢാലോചന . തന്റെ മകളെ കാണണം എന്നതായിരുന്നു യാക്കൂബ് മേമന്റെ അവസാനത്തെ ആഗ്രഹം. നേരില്‍ കാണാനുള്ള അനുവാദം നാഗ്പൂര്‍ ജയിലധികൃതര്‍ നല്‍കിയില്ലെങ്കിലും അവസാനമായി മകളോട് ഫോണില്‍ സംസാരിച്ച ശേഷമാണ് യാക്കൂബിനെ തൂക്കിലേറ്റിയത് .2015 ജൂലൈ 30 നാണ് ശിക്ഷ നടപ്പാക്കിയത്.

ഓട്ടോ ശങ്കര്‍

ആറു പേരെ കൊലപ്പെടുത്തിയ ഓട്ടോ ശങ്കര്‍ എന്ന കുറ്റവാളിയെ 1995 ഏപ്രില്‍ 27ന് സേലം ജയിലിലാണ് തൂക്കിലേറ്റിയത് . ജയിലില്‍ നിന്ന് 1992ല്‍ അധികൃതരെ ഞെട്ടിച്ച്, കൂട്ടാളികളായ നാലുപേര്‍ക്കൊപ്പം ശങ്കര്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു . മദ്രാസ് സെന്‍ട്രല്‍ ജയിലിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരമൊരു ജയില്‍ചാട്ടം. പിന്നീട് ഒഡീഷയില്‍നിന്ന് ശങ്കര്‍ പിടിയിലായി. 1995 മാര്‍ച്ച് 9 ന് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ ദയാഹര്‍ജി തള്ളിയതിനെത്തുര്‍ന്നു 1995 ഏപ്രില്‍ 27ന് സേലം ജയിലില്‍ ശങ്കറിനെ തൂക്കിലേറ്റി. ജയില്‍ ചാടിയതില്‍ അവസാനകാലത്ത് ശങ്കര്‍ പശ്ചാത്തപിച്ചിരുന്നതായി ജയില്‍ ഉദ്യോഗസ്ഥര്‍ പിന്നീട് വെളിപ്പെടുത്തി.

അഫ്‌സല്‍ ഗുരു

2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്‌സല്‍ ഗുരു .തീവ്രവാദികള്‍ക്ക് ഡല്‍ഹിയില്‍ രഹസ്യ സങ്കേതം ഒരുക്കിയതും ഇയാളായിരുന്നു.വധശിക്ഷ നടപ്പിലാക്കുന്ന ദിവസം വരെ നിരന്തരം പുസ്തക വായനയിലായിരുന്നു അഫ്‌സല്‍ ഗുരു . തിഹാര്‍ ജയിലില്‍ വെച്ചായിരുന്നു അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് .

അവസാനമായി ഒരു കപ്പ് ചായയാണ് അഫ്‌സല്‍ ഗുരു ആവശ്യപ്പെട്ടത് . രണ്ടാമത് ചായ വേണം എന്ന് ആവശ്യപ്പെട്ടു എങ്കിലും, ചായവിതരണക്കാരന്‍ പൊയ്ക്കഴിഞ്ഞിരുന്നതിനാല്‍ അത് സാധിക്കാതെ അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കി .

അജ്മല്‍ കസബ്

ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണമാണ് 2008 നവംബര്‍ 11 ന് മുംബൈയില്‍ നടന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായത് അജ്മല്‍ കസബ് മാത്രമായിരുന്നു . വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു . മരണപ്പെടും എന്ന ഉറപ്പോടെ നിരപരാധികളെ കൊന്നൊടുക്കാന്‍ വന്നതാണെങ്കിലും ശിക്ഷയുടെ നാളുകള്‍ അടുക്കുന്തോറും ഇയാളില്‍ മരണ ഭയം ഉണ്ടായിരുന്നു. അയാള്‍ക്ക് അന്തിമാഭിലാഷങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments